ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
തൃശ്ശൂര്‍ജില്ലയിലെതൃശൂര്‍താലൂക്കില്‍അന്തിക്കാട്ബ്ലോക്കിലാണ്താന്ന്യം ഗ്രാമപഞ്ചായത്ത്സ്ഥിതിചെയ്യുന്നത്. കിഴക്കുംമുറി, വടക്കുംമുറി, കിഴുപ്പിള്ളിക്കര, താന്ന്യംഎന്നീവില്ലേജുകളിലായിവ്യാപിച്ചുകിടക്കുന്ന താന്ന്യം പഞ്ചായത്തിന് 18.15 ചതുരശ്ര കിലോമീറ്റര്‍വിസ്തീര്‍ണ്ണമുണ്ട്. 18 വാര്‍ഡുകളുള്ളതാന്ന്യം പഞ്ചായത്തിന്‍റെഅതിരുകള്‍വടക്കുഭാഗത്ത്അന്തിക്കാട് പഞ്ചായത്തും, കിഴക്കുഭാഗത്ത്ചാഴൂര്‍ പഞ്ചായത്തും, തെക്കുപടിഞ്ഞാറ് ഭാഗങ്ങളില്‍ കനോലി കനാലുമാണ്. തൃപ്രയാര്‍ പുഴയോരംചേര്‍ന്ന്സ്ഥിതിചെയ്യുന്ന ഗ്രാമമാണ്താന്ന്യം. മണലി, കുറുമാലിപ്പുഴകള്‍അടിലകുഴിയില്‍സംഗമിച്ച്കരുവന്നൂര്‍ പുഴയായി പരിണമിച്ച്ഒഴുകി, താന്ന്യംവടക്കുംമുറി ഗ്രാമത്തിലൂടെ ഗ്രാമപഞ്ചായത്തിലെകിഴക്കേ അതിര്‍ത്തിയായകിഴുപ്പിള്ളിക്കര ഗ്രാമത്തെ തഴുകിതെക്കോട്ടൊഴുകിഎടത്തിരുത്തി, കാട്ടൂര്‍എന്നീ പഞ്ചായത്തുകളെസ്പര്‍ശിച്ച്താന്ന്യം, തൃപ്രയാര്‍ പുഴയെന്ന ഖ്യാതി നേടിഒഴുകുന്നു. (ഈ പുഴ കനോലി കനാല്‍എന്നുവിളിക്കപ്പെടുന്നു.) താന്ന്യം പഞ്ചായത്ത് നിലവില്‍വന്നത് 1953 ഒക്ടോബര്‍ 2 നാണ്. അന്ന് പഞ്ചായത്തില്‍ഒരുദ്വയാംഗമണ്ഡലംഉള്‍പ്പെടെ 8 വാര്‍ഡുകളാണ്ഉണ്ടായിരുന്നത്. തിരുപുറൈന്‍, ആര്‍ എന്നിങ്ങനെ രണ്ടുവാക്കുകള്‍ ലോപിച്ച്കൂടിയാല്‍തൃപ്രയാര്‍ എന്ന സ്ഥലനാമമുണ്ടായത്. പൊറൈന്‍ എന്നത്ചേരരാജാക്കډാരുടെ ബിരുദമാണ്.
സാമൂഹ്യസാംസ്കാരികചരിത്രം
തിരുപുറൈന്‍, ആര്‍ എന്നിങ്ങനെ രണ്ടുവാക്കുകള്‍ ലോപിച്ച്കൂടിയാല്‍തൃപ്രയാര്‍ എന്ന സ്ഥലനാമമുണ്ടായത്. പൊറൈന്‍എന്നത്ചേരരാജാക്കډാരുടെ ബിരുദമാണ്. തൃപ്രയാറപ്പന്‍റെ ക്ഷേത്ര ഊരായ്മസ്ഥാനം ചേലൂര്‍, പുന്നപ്പുള്ളി, ജ്ഞാനപ്പിള്ളിഎന്നിങ്ങനെ 3 നമ്പൂതിരി ഇല്ലങ്ങള്‍ ക്കായിരുന്നു. ഈ മൂന്ന്ഇല്ലങ്ങളുംഇന്ന്സ്ഥിതിചെയ്യുന്ന താന്ന്യം ഗ്രാമപഞ്ചായത്തിനുള്ളിലാണ്. ഈ മൂന്നു മനകള്‍ക്കുംഅവരുടെഊരായ്മസ്ഥാനം അവര്‍ തമ്മിലുള്ള മത്സരത്തിന്‍റെ ഫലമായി നഷ്ടപ്പെടുകയുംതുടര്‍ന്ന് ക്ഷേത്രഭരണംകൊച്ചിരാജാവ്ഏറ്റെടുക്കുകയുംചെയ്തുഎന്നതാണ്ചരിത്രം. താന്ന്യം ഗ്രാമ പഞ്ചായത്തിന്‍റെ 4 വശങ്ങളിലേക്കും നീണ്ടുകിടക്കുന്ന തൃപ്രയാര്‍കാണം ഭൂമിയിലാണ്തൃപ്രയാര്‍തേവരുടെസഞ്ചാര പാതകള്‍. ആറാട്ടുപുഴ പൂരത്തിന് പുറപ്പെടുന്ന തേവര്‍സ്വന്തം ഭൂമിയില്‍ക്കൂടി മാത്രമാണ്സഞ്ചരിക്കാറുള്ളത്. തൃപ്രയാര്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠാവിഗ്രഹ ലക്ഷണംവിഷ്ണുവിന്‍റെതാണ്. എന്നാല്‍ആറാട്ടുപുഴ പൂരത്തിന് എഴുന്നള്ളുന്നത്തേവരാണ്. അതായത്ശാസ്താവ്.ആര്യസംസ്കാരത്തിന്‍റെയും ദ്രാവിഡസംസ്കാരത്തിന്‍റെയുംവേരുകള്‍ ഈ സവിശേഷതകളില്‍കണ്ടെത്താം. അന്ധവിശ്വാസങ്ങളും അനാചാരങ്ങളുംകൊടികുത്തിവാണഒരു പ്രദേശമായിരുന്നുഇവിടം. ജډിത്തംഅതിന്‍റെസകലതിډകളോടുംകൂടിഇവിടെയും നിലനിന്നിരുന്നു. കുടികിടപ്പുകാരന്‍റെ ഭാഗത്തുനിന്ന്കാണുന്ന നിസ്സാരതെറ്റുകള്‍ക്ക്കടുത്ത ശിക്ഷ നല്‍കുകയും പ്രത്യേകകാരണമൊന്നുമില്ലാതെ ഭൂമിയില്‍ നിന്ന് പുറത്താക്കുകയുംചെയ്യുന്ന ജډിമാര്‍അക്കാലത്തുണ്ടായിരുന്നു. ഭൂപരിഷ്കരണം നടപ്പാക്കുംവരെഇതായിരുന്നുസ്ഥിതി. അവര്‍ണ്ണര്‍ക്ക്കിട്ടിയജോലിപോലും ചെയ്യാന്‍ സവര്‍ണ്ണര്‍ അനുവദിച്ചിരുന്നില്ല. 1936 മുതല്‍ഇവിടെവിദ്യാര്‍ഥി പ്രസ്ഥാനം സജീവമായിദേശീയസ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തിരുന്നു. കൊച്ചി പ്രജാമണ്ഡലത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നു. 1945 -48 കാലത്ത്കാശ്മീരില്‍വെച്ച് നെഹ്റുവിന് നേരെ ആക്രമണംഉണ്ടായപ്പോള്‍സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കാത്തവര്‍പോലും പ്രതിഷേധം പരസ്യമായി പ്രകടിപ്പിക്കാന്‍ മുതിര്‍ന്നിട്ടുണ്ട്. സുഭാഷ് ചന്ദ്ര ബോസിന്‍റെ ഇന്ത്യന്‍ നാഷണല്‍ആര്‍മിയില്‍ ഈ നാട്ടുകാര്‍ പലരുംഅംഗങ്ങളായിരുന്നു.
സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത പലരുംഇവിടെഉണ്ടായിരുന്നു. പഞ്ചായത്തിലെഏറ്റവും പഴക്കംചെന്ന സര്‍ക്കാര്‍പ്രൈമറിവിദ്യാലയങ്ങള്‍ ആയ ജി.എച്ച്.എസ്.എല്‍.പി.എസ് പെരിങ്ങോട്ടുകര 130 വര്‍ഷത്തെയുംജി.എം.എല്‍.പി.എസ് 115 വര്‍ഷത്തെ പഴക്കവുമുണ്ട്. സോമശേഖര ക്ഷേത്രപരിസരത്ത്ആരംഭിച്ച സംസ്കൃതവിദ്യാലയമാണിത്. ഈ സ്കൂളില്‍ഹെഡ്മാസ്റ്ററായിരുന്ന കെ.ആര്‍. രാമന്‍മാസ്റ്റര്‍ പ്രവര്‍ത്തന മികവുവഴിദേശീയ അധ്യാപക അവാര്‍ഡിന് അര്‍ഹനായി. അതിനുശേഷമാണ്മോഡല്‍ജി.എല്‍.പി.എസ് എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്. ഇന്ന് അമ്പലസ്കൂള്‍ എന്നറിയപ്പെടുന്നതും ഈ വിദ്യാലയമാണ്.അന്ന്ചേര്‍പ്പിലുംതൃശ്ശൂരിലുള്ളഹൈസ്കൂളുകളില്‍ പോയി പഠനം നടത്തിയ അപൂര്‍വ്വം പേര്‍ ഈ നാട്ടില്‍വിദ്യാഭ്യാസത്തിന്‍റെ പ്രകാശം എത്തിക്കാന്‍ സഹായിച്ചിട്ടുണ്ട്. പിന്നോക്കകാരില്‍ആദ്യം ബിരുദം നേടിയത്തണ്ടാശ്ശേരി ശങ്കരന്‍ മാസ്റ്ററും എ.ആര്‍ രാമനുമാണ്. ഇവര്‍രണ്ടുപേരുമായിരുന്നു പഞ്ചായത്തിലെആദ്യത്തെ സര്‍ക്കാര്‍ജീവനക്കാര്‍. അയിത്തംതുടങ്ങിയ അനാചാരങ്ങള്‍കൊടികുത്തിവാണഅക്കാലത്ത്അതിനെതിരെ പ്രതികരിക്കാനും ചിലഅവസരങ്ങളില്‍കായികമായിതന്നെ നേരിടാനും ആത്മബലംകാണിച്ച തൊപ്പിയില്‍ ബാഹുലേയന്‍, തൊപ്പിയില്‍ ശങ്കരന്‍, കാരയില്‍കുഞ്ഞിമാമ, എന്നിവര്‍സ്മരിക്കപ്പെടേണ്ടവരാണ്. കാരാട്ടുപറമ്പില്‍ കൃഷ്ണന്‍ ശ്രീനാരായണ പ്രസ്ഥാനത്തിന് ജനങ്ങള്‍ക്കിടയില്‍ പ്രചാരം കൊടുക്കാന്‍ നേതൃത്വം നല്‍കിയവ്യക്തിയാണ്. പില്‍ക്കാലത്ത് നടന്ന കുടികിടപ്പ്സമരത്തിന് ആവേശം പകര്‍ന്നത് ഈ നാടിന്‍റെമേല്‍പ്പറഞ്ഞ സമര പശ്ചാത്തലത്തിലായിരുന്നു. താന്ന്യം പഞ്ചായത്ത്ഉള്‍പ്പെടുന്ന ഏനമാവ് പെരിങ്ങോട്ടുകരയിലെ പ്രധാന തൊഴില്‍മേഖലയും സാമ്പത്തിക സ്രോതസും നയിച്ചത്ചെത്തുതൊഴിലാളിസമൂഹമായിരുന്നു. തൊഴില്‍സംഘടന രൂപീകരിച്ച് ബ്രിട്ടീഷ് ഭരണത്തിനെതിരെ പോരാടിയവരാണിവര്‍. ചരിത്രപ്രസിദ്ധമായ കൊലമുറിസമരംകേരളചരിത്രത്തിന്‍റെ ഭാഗമാണ്. അനേകംതൊഴിലാളികള്‍ക്ക്കൊടിയമര്‍ദ്ദനം ഏല്‍ക്കുകയും ധാരാളം പേര്‍ജയില്‍ശിക്ഷ അനുഭവിക്കുകയുംചെയ്തിട്ടുണ്ട്. പണ്ടുമുതല്‍തന്നെ നാടന്‍ ചികിത്സാരീതിആയുര്‍വേദവുംആയിരുന്നു നാട്ടില്‍ പ്രചാരത്തിലുണ്ടായിരുന്നത്. അന്തിക്കാട്ഒരുഅലോപ്പതിആശുപത്രിഉണ്ടായിരുന്നു. ഇന്നത്തെ ആയുര്‍വേദസര്‍ക്കാര്‍ആശുപത്രിതാന്ന്യം പഞ്ചായത്തിന്‍റെ പടിഞ്ഞാറ് ഭാഗത്തായാണ്സ്ഥാപിച്ചത്. 1910-15 കാലഘട്ടത്തില്‍ലഘുവായവസ്ത്രധാരണമാണ് നിലവിലുണ്ടായിരുന്നത്.
പുരുഷനും സ്ത്രീക്കുംഒരുപോലെമേല്‍വസ്ത്രംഉണ്ടായിരുന്നില്ല. പുരുഷډാര്‍സിലോണില്‍ പോയപ്പോഴാണ്ഷര്‍ട്ട് ധരിക്കുന്ന സമ്പ്രദായം നാട്ടിലും പ്രചാരത്തിലാവാന്‍ തുടങ്ങിയത്. ഷര്‍ട്ടുംജാക്കറ്റും ധരിക്കാത്ത വധുവരډാരെ കണ്ട പഴമക്കാര്‍ നാട്ടിലുണ്ട്. ക്രിസ്തീയമതവിഭാഗത്തിലെസ്ത്രീകള്‍മേല്‍വസ്ത്രം ധരിച്ചുകഴിഞ്ഞതിനുശേഷമാണ്മറ്റുള്ളവര്‍ ധരിച്ചുതുടങ്ങിയത്രേ. മിക്കവാറുംവീടുകള്‍ഓലമേഞ്ഞതായിരുന്നു. 100 കൊല്ലം മുന്‍പുവരെ പകുതിവരെ മാത്രംമണ്ണുകൊണ്ട് നിര്‍മ്മിച്ച വീടുകളാണ്ഉണ്ടായിരുന്നത്. ഭൂരിഭാഗംവീടുകളുംഓലമറച്ചതായിരുന്നു. ഓലമേഞ്ഞ ഇരുനില വീടുകള്‍വളരെ അപൂര്‍വമായിഉണ്ടായിരുന്നു. താന്ന്യംപഞ്ചായത്തില്‍ഉള്ളവര്‍ആദ്യം കണ്ട കാര്‍ഡോക്ടര്‍ കുഞ്ഞന്‍മേനോന്‍റേതാണ്. തൃപ്രയാര്‍ പാലം വരുന്നതുവരെതൃപ്രയാര്‍കിഴക്കെനട അക്കാലത്തെ ഒരുകൊച്ചു ബസ്സ്റ്റാന്‍ഡ് അടങ്ങുന്ന ഒരു പട്ടണം പോലെയായിരുന്നു. തൃപ്രയാര്‍ ക്ഷേത്രത്തിലെ ഭരണസിരാകേന്ദ്രവുംകെട്ടിടസമുച്ചയവുംകിഴക്കെ നടയില്‍തന്നെയായിരുന്നുസ്ഥിതിചെയ്തിരുന്നത്. അക്കാലത്ത്ഇവിടെസിനിമകൊട്ടകയും പ്രവര്‍ത്തിച്ചുവന്നിരുന്നു. ഓലമേഞ്ഞതുംഓലമറച്ചതുമായിരുന്നുസിനിമശാല. ഒരു ബസ്മാത്രമായിരുന്നുഓടിത്തുടങ്ങിയത്. കനോലിക്കനാല്‍ പാലംവരുന്നതിനുമുമ്പ് അഴിമാവ്, കല്ലുംകടവ്, വെണ്ണക്കല്‍ കടവ്, കുഴിക്കല്‍കടവ്, ചെമ്മാപ്പിള്ളി കടവ്എന്നിവയിലെവഞ്ചികളെ ആശ്രയിച്ചിട്ടാണ്മറുകരയില്‍എത്തിയിരുന്നത്. അക്കാലത്ത് പുഴയുടെമറുകര ബ്രിട്ടീഷും നമ്മുടെ പഞ്ചായത്ത്തിരുകൊച്ചിയുംആയിരുന്നു.
തൃപ്രയാര്‍പുഴകൊച്ചിയുമായുള്ളവ്യാപാരത്തിന്‍റെ പ്രധാന ജലപാതയാണ്. ഇവ നൂറ്റാണ്ടുകള്‍ നിലനിന്നു പോന്നിട്ടുമുണ്ട്. ആദ്യം പെട്രോള്‍ആയിരുന്നു ഇന്ധനമെങ്കിലുംരണ്ടാം ലോകമഹായുദ്ധം വന്നപ്പോള്‍കരികൊണ്ടാണ് ബസ്ഓടിച്ചിരുന്നത്. കാളവണ്ടികളുംറിക്ഷ വണ്ടികളുംആയിരുന്നു അന്നത്തെ യാത്രാവാഹനം. സമ്പന്നര്‍, ആളുകള്‍ചുമക്കുന്ന പല്ലക്കുകള്‍ ഉപയോഗിച്ചു. രോഗികളെമഞ്ചലിലാണ്കൊണ്ടുപോയിരുന്നത്. പണ്ട് രണ്ടുതരം പോസ്റ്റല്‍സര്‍വീസ്ഉണ്ടായിരുന്നു. അഞ്ചലാപ്പീസും പോസ്റ്റോഫീസും. അഞ്ചലാപ്പീസ്കൊച്ചിരാജ്യത്തിന്‍റെയും തപാലാഫീസ്ഇന്ത്യാഗവണ്‍മെന്‍റിന്‍റെതുമായിരുന്നു. അഞ്ചല്‍ ശിപായിമാര്‍തലയിലാണ്മെയില്‍കൊണ്ടുവന്നിരുന്നത്. താന്ന്യംചന്തയുടെസമീപത്തായിരുന്നു അന്നത്തെ തപാലാഫീസ്. താന്ന്യം പഞ്ചായത്തില്‍വെള്ളിയാഴ്ചചന്തയും ബുധനാഴ്ചചന്തയുമുണ്ടായിരുന്നു. ആവശ്യസാധനങ്ങള്‍ മുഴുവന്‍ ചന്തയില്‍ നിന്നും മാത്രമേലഭ്യമായിരുന്നുള്ളൂ. പരിസരത്തെ ചേര്‍പ്പ്, എടത്തിരുത്തി, വലപ്പാട്, പുത്തന്‍പീടിക, കണ്ടശ്ശാങ്കടവ്എന്നീചന്തകളില്‍ ഈ നാട്ടുകാര്‍വ്യാപാരം നടത്തിയിരുന്നു. നാട്ടിലെമുഖ്യവിശേഷം പെരിങ്ങോട്ടുകരസോമശേഖര ക്ഷേത്രത്തിലെഉത്സവംആണ്. കുറ്റിക്കാട്ട്, ഞാറ്റുവെട്ടി ക്ഷേത്രങ്ങളില്‍ പണ്ടുമുതലേ ആനയുള്ളഉത്സവംഉണ്ടായിരുന്നു. ആശാരി ക്ഷേത്രം, തിരുവാണിക്കാവ്, നാരായണംകുളങ്ങര, ആമമ്പലത്തുകുളങ്ങര, ആനേശ്വരം, കുട്ടന്‍കുളം എന്നിവയും പുരാതന ക്ഷേത്രങ്ങളാണ്. ഇവയിലും പൂരങ്ങളുംവേലയാഘോഷങ്ങളും നടത്തിയിരുന്നു. വടക്കുംമുറിയിലെകാഞ്ഞിരച്ചുവട് ക്ഷേത്രം പട്ടികജാതിക്കാരുടെ പുരാതന ക്ഷേത്രമാണ്. പ്രാചീനകലകളായകളംപാട്ട്, നന്തുണിപ്പാട്ട്, ദാരികന്‍ പാട്ട്, തുയിലുണര്‍ത്തുപാട്ട്, ഉടുക്കുകൊട്ട്പാട്ട്എന്നിവയില്‍ പ്രാവീണ്യംഉണ്ടായിരുന്ന ധാരാളംകലാകാരډാര്‍ഇവിടെഉണ്ടായിരുന്നു. 1906ല്‍ സ്ഥാപിതമായ പെരുങ്ങോട്ടുകരയിലെദേവാലയമാണ് പഞ്ചായത്തിലെആദ്യത്തെ ക്രിസ്ത്യന്‍ ദേവാലയം. താന്ന്യംഹൈസ്കൂളിന് വടക്കുവശത്ത്സ്ഥിതിചെയ്യുന്ന മുസ്ലീം പള്ളിക്ക് 200 വര്‍ഷത്തിലധികം പഴക്കമുണ്ട്. കിഴുപ്പിള്ളിക്കര, പൈനൂര്‍ പ്രദേശങ്ങളില്‍മുസ്ലീംദേവാലയങ്ങള്‍ നിലവിലുണ്ട്.